Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Self-enumeration

Kasaragod

സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന് തു​ട​ക്ക​മാ​യി

കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര​ത് സെ​ന്‍​സ​സ് 2027 സ്വ​യം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി ഞാ​ന്‍ പ​ങ്കാ​ളി​യാ​യി, രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കു വേ​ണ്ടി​യു​ള്ള ദേ​ശീ​യ ക​ണ​ക്കെ​ടു​പ്പി​ല്‍ എ​ല്ലാ​വ​രും പ​ങ്കാ​ളി​ക​ളാ​വു​ക വി​ഖ്യാ​ത ശി​ല്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ പ​റ​ഞ്ഞു. കാ​ഞ്ഞ​ങ്ങാ​ട് അ​തി​യാ​മ്പൂ​രി​ലെ വീ​ട്ടി​ലി​രു​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സെ​ന്‍​സ​സ് പോ​ര്‍​ട്ട​ലി​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ ഡി​ജി​റ്റ​ല്‍ സെ​ന്‍​സ​സി​ന് തു​ട​ക്കം കു​റി​ച്ചു. വീ​ട്, കു​ടി​വെ​ള്ളം, ശു​ചി​ത്വം, ആ​സ്തി തു​ട​ങ്ങി​യ 34 ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഡി​ജി​റ്റ​ലാ​യി ഉ​ത്ത​രം ന​ല്‍​കു​ന്ന സെ​ന്‍​സ​സ് സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍ ന​ട​ത്തി​യാ​ണ് വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പ​ടു​ത്തി​യ​ത് കാ​നാ​യി​യു​ടെ ഭാ​ര്യ ന​ളി​നി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു സെ​ന്‍​സ​സ് ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്നു​ള്ള ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജ്കു​മാ​ര്‍ സ്വ​യം വി​വ​രം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് സാ​ങ്കേ​തി​ക പി​ന്തു​ണ ന​ല്‍​കി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് പി.​വി. തു​ള​സി​രാ​ജ്, ക​ള​ക്ട​റേ​റ്റ് സെ​ന്‍​സ​സ് വി​ഭാ​ഗ​ത്തി​ലെ പി. ​രാ​ഗേ​ഷ് എ​ന്നി​വ​രും രാ​ജേ​ഷ് അ​തി​യാ​മ്പൂ​രും വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​ങ്കാ​ളി​ക​ളാ​കാ​ന്‍ സാ​ധി​ക്കു​ന്ന സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ പോ​ര്‍​ട്ട​ല്‍ ഈ ​സെ​ന്‍​സ​സി​ന്‍റെ ഒ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സെ​ന്‍​സ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ത​ന്നെ ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​യി (ഡി​ജി​റ്റ​ല്‍ പോ​ര്‍​ട്ട​ല്‍ വ​ഴി) രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണി​ത്. ഇ​ന്ന​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച പ്ര​ക്രി​യ 30 വ​രെ ന​ട​ക്കും. സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഒ​രു പ്ര​ത്യേ​ക പോ​ര്‍​ട്ട​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്: https://se. census.gov.in/. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്കും സ​ഹാ​യ​ങ്ങ​ള്‍​ക്കു​മാ​യി 1855 എ​ന്ന ടോ​ള്‍-​ഫ്രീ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സെ​ന്‍​സ​സ് ന​ട​പ​ടി​ക​ള്‍ പ്ര​ധാ​ന​മാ​യും ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സെ​ല്‍​ഫ് എ​ന്യൂ​മ​റേ​ഷ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സ്വ​യം വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണി​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജൂ​ലൈ ഒ​ന്ന് മു​ത​ല്‍ ജൂ​ലൈ 30 വ​രെ. വീ​ടു​ക​ളു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും പ​ട്ടി​ക ത​യാ​റാ​ക്ക​ലു​മാ​ണ് ന​ട​ക്കു​ന്ന​ത്. 2027 ഫെ​ബ്രു​വ​രി​യി​ലാ​ണ് ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ്.

Latest News

Corehub Up